കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഇറക്കി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്

0
870

ജനവാസ മേഖലകളിൽ ജനങ്ങളുടെ കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദിനീയമായ മാർഗ്ഗങ്ങളിലൂടെ വെടി വെച്ച് കൊല്ലാനുള്ള ഉത്തരവ് ഇട്ട് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ കൃഷിക്കും ജീവനും ഭീഷണിയായ പന്നികളെ ഉന്മൂലനം ചെയ്യണം എന്ന് ആവശ്യപ്പെട്ട് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഹോണററി വൈൾഡ് ലൈഫ് വാർഡൻ കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് പി.കെ വിജയൻ ഉത്തരവിറക്കിയത്. പ്രദേശത്തെ തോക്ക് ലൈസൻസ് ഉള്ളതും നീയമപ്രകാരം പന്നിയെ വെടിവെച്ച് കൊല്ലാൻ അനുവദിനീയമായ വ്യക്തികളെ ഇതിനായി നിയോഗിച്ച് കൊണ്ടുള്ള ഉത്തരവാണ് ഇറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here