ചീരാൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അലീന ബെന്നിയുടെ ആത്മഹത്യയ്ക്ക് പ്രേരണക്കാരൻ ആയ ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ നൂൽപ്പുഴ പോലീസ് കസ്റ്റഡിയിൽ.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നൂൽപ്പുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെ എറണാകുളത്ത് വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്ന് വൈകുന്നേരം ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യും.
കുട്ടിയുടെ ആത്മഹത്യക്ക് ശേഷം മരണത്തിന് കാരണമായത് സ്കൂൾ വാർഷികവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണെന്ന് പ്രചരിപ്പിച്ചിരുന്നു.