തൊണ്ടര്‍നാട്: തൊണ്ടര്‍നാട് വാളാംതോട് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ തൊട്ടില്‍പാലത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാര്‍ യാത്രക്കാരില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന 265000 രൂപ പിടികൂടി. തൊണ്ടര്‍നാട് എസ്.എച്ച്.ഒ എസ്.എസ് ബൈജുവും സംഘവും നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ അതിര്‍ത്തി പ്രദേശമായ വാളാംതോട് പരിശോധനകള്‍ കര്‍ശനമാക്കിയതായി എസ്.എച്ച്.ഒ ബൈജു പറഞ്ഞു.