കൽപ്പറ്റ: അത്യപൂർവ അനുഭവമായിരിക്കും ഏപ്രിൽ എട്ടിനു നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽ സമ്പൂർണ സൂര്യ ഗ്രഹണം കാണാൻ കഴിയില്ല. വടക്കേയമേരിക്കൻ രാജ്യങ്ങളായ അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ സമ്പൂർണ സൂര്യഗ്രഹണം കാണുകയെന്ന് പറയുന്നുണ്ടെങ്കിലും അതും ഒരു പരിധിവരെ ശരിയല്ല. ചില കരീബിയൻ രാജ്യങ്ങൾ, കൊളംബിയ, വെനസ്വേല, സ്പെയിൻ, ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ അർത്ഥ സൂര്യഗ്രഹണമാണ് കാണുക. അതേസമയം അമേരിക്കയിലെ ടെക്‌സസ് മുതൽ മെയ്ൻ വരെയുള്ള സംസ്ഥാനങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ദർശിക്കുക. ശ്രദ്ധിക്കാനായി ചില കാര്യങ്ങൾ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നു പോകുന്ന സമയത്താണ് സമ്പൂർണ സൂര്യഗ്രഹണം നടക്കുക. ഈ സമയത്ത് സമ്പൂർണ സൂര്യഗ്രഹണം ദർശിക്കാനാകുന്നയിടങ്ങളിൽ സൂര്യൻ പൂർണമായി മറയുകയും, സൂര്യ പ്രകാശം ഇല്ലാതാകുകയും ചെയ്യുന്നു. ഈ പ്രത്യേക സമയത്ത്, നേരം പുലർന്ന് വരുമ്പോളെന്നത് പോലെയും ഇരുളുമ്പോൾ എന്നത് പോലെയും ആകാശം ദൃശ്യമാകും. ആകാശം മേഘങ്ങളാൽ നിറഞ്ഞതല്ലങ്കിൽ സമ്പൂർണ സൂര്യഗ്രഹണം നടക്കുമ്പോൾ സൂര്യന്റെ അല്ലെങ്കിൽ പുറമെയുള്ള മണ്ഡലം കാണാൻ സാധിക്കും. സമ്പൂർണ സൂര്യ ഗ്രഹണമെന്ന ഈ പ്രതിഭാസം നീണ്ടു നിൽക്കുക നാല് മിനിറ്റും ഇരുപത്തേഴ് സെക്കൻഡും മാത്രമായിരിക്കുമെന്നതും ശ്രദ്ധേയമാണ്. ഇനിയൊരു സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുക 2044 ൽ മാത്രമായിരിക്കും.