‘അവർ എന്തുചെയ്യും’; വാട്സാപ്പ് സന്ദേശമയച്ച ഓൺലൈൻ തട്ടിപ്പുകാരുടെ സ്ക്രീൻ ഷോട്ടുകൾ പുറത്ത് വിട്ട് യുവാവ്

0
1010

ഓരോ ദിവസവും നിരവധി പേരാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. ചിലര്‍ പോലീസില്‍ പരാതിപ്പെടുമ്പോള്‍ മറ്റ് ചിലര്‍ പരാതിപ്പെടാതെ ഇരിക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കായി ആളുകളെ വീഴുത്തുന്നതിനായി സാധ്യമായ എന്തും ഇവര്‍ ചെയ്യും. ഓണ്‍ലൈന്‍ തട്ടിപ്പുകാരനുമായുള്ള സംഭാഷണത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച യുവാവിന്‍റെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വാട്സാപ്പിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ എങ്ങനെയാണ് താനുമായി ബന്ധപ്പെട്ടതെന്നും പിന്നാലെ അയാളുമായി നടത്തിയ വാട്സാപ്പ് സംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് കൊണ്ട് ചെട്ടി അരുണ്‍ വെളിപ്പെടുത്തി.

 

അത് സമയം കളയാനുള്ള വെറും സംഭാഷണങ്ങള്‍ മാത്രമായിരുന്നെന്ന് യുവാവ് ആദ്യമേ തന്നെ സമ്മതിക്കുന്നു. തനിക്ക് നാലഞ്ച് നമ്പറുകളില്‍ നിന്ന് സമാനമായ എപികെ ഫയലുകള്‍ ലഭിച്ചു. ആ നമ്പറുകളെല്ലാം താന്‍ ബ്ലോക്ക് ചെയ്തെന്നും യുവാവ് പറയുന്നു. എന്നാല്‍ മറ്റൊരു മൊബൈലില്‍ നിന്നും വീണ്ടും എപികെ ഫയല്‍ ലഭിച്ചപ്പോള്‍ അയാളുമായി താന്‍ സംസാരിക്കാന്‍ തീരുമാിച്ചെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. സമയം കളയാനായി നടത്തിയ ആ സംഭാഷണത്തില്‍ എങ്ങനെയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വിശദമാക്കുന്നു.

 

തട്ടിപ്പാണ് നടക്കുന്നതെന്ന് തനിക്കാറിയാമെന്ന് അരുണ്‍ മറുപടി അയച്ചു. ഒപ്പം നിങ്ങള്‍ എങ്ങനെയാണ് ഈ ജീവിതം കൈകാര്യം ചെയ്യുന്നതെന്നും അരുണ്‍ ചോദിച്ചു. അരുണിനെ അത്ഭുതപ്പെടുത്തി കൊണ്ട് തട്ടിപ്പുകാരന്‍ സംഭാഷണത്തിന് തയ്യാറായി. എപികെ ഫയലുകള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ആളുകള്‍ എങ്ങനെ തട്ടിപ്പിന് ഇരയാകുന്നെന്നും അയാള്‍ അരുണിനോട് വിശദീകരിച്ചു. വാട്സാപ്പില്‍ ലഭിക്കുന്ന എപികെ ഫയലുകള്‍ ഓപ്പണ്‍ ചെയ്യുന്നതോടെ അവരുടെ എല്ലാ ഒടിപികളും മറ്റ് സന്ദേശങ്ങളും തുറന്ന് പരിശോധിക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിക്കും. ‘ആദ്യം ഇരയാക്കേണ്ടയാളുടെ വാട്സാപ്പിലേക്ക് കയറിക്കൂടുക. പിന്നാലെ അവരുടെ എല്ലാ ഒടിപികളിലേക്കും സന്ദേശങ്ങളിലേക്കും ആക്‌സസ് ക്ലെയിം ലഭിക്കും. മൊബൈലിലെ ഏതെങ്കിലും ആപ്പുകളിലേക്ക് അവര്‍ക്ക് കയറാന്‍ കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ആകാശം മാത്രമാണ് പരിധി. ഇ കോമേഴ്സ് ആപ്പുകളിൽ കാർഡ് സേവ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ സിവിവി ഇടപാടുകള്‍ കുറയ്ക്കണം. ഇല്ലെങ്കില്‍ അക്കൌണ്ടിലെ പണമെല്ലാം നഷ്ടപ്പെടുമെന്നും അരുണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്നാല്‍ ഇത്തരം തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്ന് അരുണ്‍ തട്ടിപ്പുകാരനോട് സംസാരിച്ചു. പിന്നാലെ ചാറ്റുകള്‍ പലതും ഡിലീറ്റ് ചെയ്ത് അയാള്‍ മുങ്ങിയെന്നും അരുണ്‍ എഴുതി. എക്സില്‍ നിരവധി പേരാണ് അരുണിന്‍റെ കുറിപ്പിനോട് പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here