മകളുടെ വിവാഹപ്പന്തലിൽ പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി;നാലുപേർ അറസ്റ്റ് പിടിയിൽ

0
113

മകളുടെ വിവാഹത്തിന് ഒരുങ്ങിയ പന്തലിൽ പിതാവിന് ദാരുണാന്ത്യം. ഇന്നലെ അർദ്ധരാത്രി വർക്കല വടശ്ശേരികോണത്താണ് സംഭവം. മകളുടെ സുഹൃത്തും കൂട്ടുകാരും ചേർന്നാണ്  പിതാവിനെ കൊലപ്പെടുത്തിയത്. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് മരിച്ചത്. 61 വയസ്സായിരുന്നു.

ജിഷ്ണു, ജിഷ്ണുവിന്റെ സഹോദരൻ ജി ജിൻ, മനു, ശ്യാം എന്നിവരാണ് പ്രതികൾ .രാജുവിന്റെ മകളുടെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്.  വിവാഹ തലേന്ന് കല്യാണവുമായി ബന്ധപ്പെട്ട സ്വീകരണ പരിപാടികൾ നടക്കുകയായിരുന്നു. പരിപാടികൾ അവസാനിച്ച് എല്ലാവരും മടങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്.

 

ജിഷ്ണുവും സുഹൃത്തുക്കളും കല്യാണ വീട്ടിലെത്തി പെൺകുട്ടിയെ കാണണം എന്ന് ബഹളം വെച്ചു.  തുടർന്ന്. തർക്കത്തിനിടെ മൺവെട്ടി കൊണ്ട് പെൺകുട്ടിയുടെ അച്ഛനെ അടിക്കുകയായിരുന്നു. ബോധരഹിതനായ രാജു നിലത്ത് വീണപ്പോഴും മർദ്ദനം തുടർന്നതായി നാട്ടുകാർ പറഞ്ഞു.നാട്ടുകാർ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജുവിന്റെ ജീവൻ   രക്ഷിക്കാനായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here