തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മക്കിമല കൊടക്കാട് വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. വനം വകുപ്പ് ജീവനക്കാരാണ് സംഭവം കണ്ടെത്തിയത്. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കണ്ടെടുത്തവ ഐ ഇ ഡി (Improvised explosive device) ആണെന്നാണ് നിഗമനം. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തിയാല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുകയുള്ളൂ. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ മേഖലയാണിത്.