ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ വൻ തട്ടിപ്പ്: 26 കിലോ സ്വർണവുമായി മുൻ മേനേജർ മുങ്ങി

0
697

വടകരയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ വൻ തട്ടിപ്പ്. 26 കിലോ സ്വർണവുമായി മുൻ മേനേജർ മുങ്ങി. തമിഴ്നാട് മേട്ടുപാളയം പാത്തിസ്ടീറ്റ് സ്വദേശി മധുജയകുമാർ (34)ആണ് സ്വർണവുമായി കടന്നുകളഞ്ഞത്. സംഭവത്തിൽ മധുജയകുമാറിനെതിരെ വടകര പോലീസ് കേസെടുത്തു. ബാങ്കിലെ പണയ സ്വർണത്തിന് പകരം സമാനമായ മുക്ക് പണ്ടം വെച്ചാണ് സ്വർണം കവർന്നത്.

 

പുതുതായി ചാർജെടുത്ത മേനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. കഴിഞ്ഞ ജൂലൈ ആറിന് മധുജയകുമാർ സ്ഥലം മാറി പാലാരിവട്ടത്തേക്ക് എത്തിയിരുന്നു. എന്നാൽ ഇയാൾ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ആളുകൾ വിവിധ രീതിയിൽ പണയം വെച്ച സ്വർണമാണ് ഇയാൾ തട്ടിയത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. മധുജയകുമാർ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here