കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

0
907

പുൽപ്പള്ളി :ചേകാടി പൊളന്ന ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റത്.ചേകാടി പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ നിർമ്മാണ തൊഴിലാളിയായ പാലക്കാട് ചൂരനല്ലൂർ സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .തുടർന്ന് പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത് റിസോർട്ടിന് സമയമുള്ള വനത്തിലൂടെ എളുപ്പവഴിയിൽ തൊഴിലാളികളുടെ സംഘം പുറത്ത് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here