മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടി നടത്തിയ വാഹന പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനില്‍ നിന്നും മാരക മയക്കുമരുന്നായ 60.435 ഗ്രാം മെത്താഫിറ്റാമിന്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി വിലങ്ങില്‍ വീട്ടില്‍ വി.എ സര്‍ഫാസ് (25) നെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന് പി.ജിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ് എ.എസ്, വിനോദ് പി.ആര്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിനു.എം. എം, വൈശാഖ് വി. കെ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രമ്യ ബി.ആര് ,അനിത.എം എന്നിവര്‍ പങ്കെടുത്തു. ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് ഇയാള്‍ കോഴിക്കോട് ടൗണും, ബീച്ചും കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്ന ആളാണെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും കര്‍ശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്.