പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും

0
418

കല്‍പ്പറ്റ: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ  വയനാട് എം.പി യായി സത്യപ്രതിജ്ഞ ചെയ്യും. എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍. പൗലോസില്‍ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എല്‍.എ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ പി.കെ ബഷീര്‍ എം.എല്‍.എ, കോര്‍ഡിനേറ്റര്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ചീഫ് കോര്‍ഡിനേറ്റര്‍ സി.പി. ചെറിയ മുഹമ്മദ്, ഡി.സി.സി പ്രസിഡന്റുമാരായ എന്‍.ഡി. അപ്പച്ചന്‍ (വയനാട്), അഡ്വ. കെ. പ്രവീണ്‍കുമാര്‍ (കോഴിക്കോട്), വി.എസ് ജോയ് (മലപ്പുറം), കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, യു.ഡി.എഫ്. വയനാട് ജില്ല ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here