മംഗലപുരത്ത് വയോധികയായ ഭിന്നശേഷിക്കാരിയെ കൊന്നത് ബലാത്സംഗം ചെയ്തതിനു ശേഷം. പോസ്റ്റ്‌മോട്ടത്തില്‍ ആണ് ബലാത്സംഗം സ്ഥിരീകരിച്ചത്. പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി പോത്തന്‍കോട് സ്വദേശി തൗഫീഖിനെ പൊലീസ് പിടികൂടിയിരുന്നു.
മോഷണത്തിനു വേണ്ടിയാണ് തൗഫീഖ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. വയോധികയുടെ സ്വര്‍ണക്കമ്മലുകള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയില്‍ എടുത്തത്.