അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്ത് വനംവകുപ്പ്

0
437

ദിവസങ്ങളായി പിടിതരാതെ നടക്കുന്ന അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്ത് വനംവകുപ്പ്. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്. വനം വകുപ്പ് മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

 

കഴിഞ്ഞ ദിവസം രാത്രി വൈകിയും കടുവയ്ക്കായി വനംവകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടർന്നത്. ദൗത്യത്തിൻ്റെ ഭാഗമായി തെർമൽ ഡ്രോൺ പറത്തി കടുവയെ നിരീക്ഷിച്ചു വരികയായിരുന്നു. കടുവയെ മയക്കുവെടി വെയ്ക്കാൻ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ഈ ദൗത്യം തുടരവെയാണ് കടുവയെ കണ്ടെത്തിയിട്ടുള്ളത്.

 

പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here