മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി സ്ത്രീയെ ബലാത്സംഗത്തിനിരയാക്കി

0
613

വയനാട്ടിൽ ആദിവാസി സ്ത്രീയെ  ബലാൽത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 43 കാരിയാണ് പൊലീസിൽ പരാതി നൽകിയത്.മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നാട്ടുകാരനായ പാറേനാല്‍ വര്‍ഗീസ് (42) ആണ് പീഡനത്തിനിരയാക്കിയത്.

 

സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കൈയ്യിൽ കെട്ടി ഭീഷണിപ്പെടുത്തി കഴിഞ്ഞ വർഷം പൊലീസിൽ പരാതി നൽകിയിട്ടും ഒതുക്കി തീർത്തെന്നും ആരോപണമുണ്ട്.ഇരയിൽ  നിന്നും മൊഴിയെടുത്ത ശേഷം   തുടർനടപടിയിലേക്ക് കടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here