എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
758

സുൽത്താൻ ബത്തേരി: സംസ്ഥാന അതിർത്തിയിൽ വീണ്ടും ലഹരിവേട്ട. 49.78 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ ആദിത്യനെ(26) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനക്കിടെയാണ് ഇയാൾ വലയിലായത്. KL 21 U 7003 നമ്പർ മോട്ടോർ സൈക്കിളിന്റെ ഹെഡ് ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇയാൾ എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്. ഇതിന് വിപണിയിൽ 15 ലക്ഷത്തോളം വില വരും. ഇയാൾ ഗുണ്ടൽപെട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വാഹനമോടിച്ചു വരികയായിരുന്നു. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ബത്തേരി സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here