ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന് ഭാര്യ, നാലംഗ സംഘം കസ്റ്റഡിയിൽ; ഗോവ യാത്രയെന്ന് യുവാവ്!

0
459

പയ്യന്നൂർ ∙ തിരുവനന്തപുരം പൂന്തുറയിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ 4 പ്രതികൾ പിടിയിൽ. തിരുവനന്തപുരം വെമ്പായം സ്വദേശികളായ ഷംനാഷ് (39), എം.എ.നജിംഷാ (41), ബിജു പ്രസാദ് (28), കെ.അജിത് കുമാർ (56) എന്നിവരെയാണു പയ്യന്നൂർ പൊലീസ് പിടികൂടിയത്. തട്ടിക്കൊണ്ടു പോയെന്നു പറയപ്പെടുന്ന നെടുമങ്ങാട് സ്വദേശി ആർ.എസ്.രഞ്ജിത്തും (32) പ്രതികൾക്കൊപ്പമുണ്ട്.

 

രഞ്ജിത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണു പൂന്തുറ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. നാലംഗ സംഘം പിടിയിലായെന്ന വിവരമറിഞ്ഞു പൂന്തുറ പൊലീസ് പയ്യന്നൂരിലേക്കു തിരിച്ചു. പൊലീസ് രഞ്ജിത്തിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. സംഘം കാസർകോട് ഭാഗത്തേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ പൂന്തുറ പൊലീസ് വിവരം കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകളിൽ അറിയിച്ചു.

 

തുടർന്നാണു സംഘം സഞ്ചരിച്ചിരുന്ന കാർ വ്യാഴാഴ്‌ച രാത്രി പയ്യന്നൂർ ബസ് സ്റ്റാൻഡിനു സമീപത്ത് എത്തിയപ്പോൾ പൊലീസ് തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്തത്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സംഘത്തോടൊപ്പം ഗോവയിലേക്കു പോകുകയാണെന്നുമാണു രഞ്ജിത് പൊലീസിനു മൊഴി നൽകിയത്. സാമ്പത്തിക ഇടപാടിനെ തുടർന്നാണു തട്ടിക്കൊണ്ടു പോകലെന്നും സൂചനയുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here