മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ് പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കണം: കേന്ദ്രത്തോട് ഹൈക്കോടതി

0
55

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ വാക്കാലുള്ള നിര്‍ദ്ദേശം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

 

 

വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും അമികസ് ക്യൂറിയും ഹൈക്കോടതിയെ അറിയിച്ചു. പുനരധിവാസ പദ്ധതിയുടെ ഭാഗമായ ടൗണ്‍ഷിപ്പ് നിര്‍മ്മാണച്ചുമതല ഊരാളുങ്കലിന് നല്‍കിയതില്‍ വിശദീകരണം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 83 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള സ്ഥാപനമാണ് ഊരാളുങ്കല്‍ എന്നും ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

 

ദുരന്തബാധിതരുടെ വ്യക്തിഗത ലോണുകളും മോട്ടോർ വാഹന ലോണുകളും ഹൗസിംഗ് ലോണുകളും എഴുതി തള്ളാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും കഴിഞ്ഞ വർഷം സെപ്തംബറിൽ ഹൈക്കോടതി ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here