മാനന്തവാടി: മാനന്തവാടി ചൂട്ടക്കടവില്‍ തോട് മണ്ണിട്ട് നികത്തിയ ജെസിബി റവന്യു അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. സിദ്ധാര്‍ത്ഥ് എന്ന വ്യക്തിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് സ്വാഭാവിക നീരൊഴുക്ക് തടയും വിധം തോട്ടില്‍ മണ്ണിട്ട് മൂടിയത്. മാനന്തവാടി വില്ലേജ് ഓഫീസര്‍ രാജേഷ് കുമാര്‍, മുനിസിപ്പാലിറ്റി ജീവനക്കാരന്‍ സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹന ഉടമയ്ക്ക് പിഴ ചുമത്തുമെന്നും, തോട് നികത്തിയതുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും റവന്യു അധികൃതര്‍ അറിയിച്ചു