വാഹനാപകടത്തിൽ യുവാവ് മരിച്ചു.ഇരുളം ചുണ്ടക്കൊല്ലിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് വെളുക്കൻ ഉന്നതിയിലെ നന്ദു ആണ് മരിച്ചത്. അമ്പലത്തിലെ ഉത്സവത്തിനു ശേഷം മടങ്ങുന്നതിനിടെ നന്ദുവും സുഹൃത്ത് മനോജും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല.