2024-ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്‌മാര്‍ട്ട്‌ഫോണായി ഐഫോണ്‍ 15. ഏറ്റവും കൂടുതൽ വിറ്റഴിച്ച 10 സ്മാര്‍ട്ട്‌ഫോണുകളില്‍ ഏഴും ആപ്പിളിന്റേതാണ്. ബാക്കി മൂന്ന് എണ്ണം സാംസങ് ഗാലക്സിയുടെയും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ ആഗോളതലത്തില്‍ 1.22 ബില്യണ്‍ യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന നടന്നു രംഗത്ത് 7% വളര്‍ച്ചയുണ്ടായി. രണ്ടു വര്‍ഷത്തെ ഇടിവിന് ശേഷമാണ് സ്മാർട്ഫോൺ വിപണിയിൽ ഇത്രയും വളർച്ച രേഖപ്പെടുത്തിയത്.
ആപ്പിളിന്റെ ഐഫോണ്‍ 15 ആണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റത്. അതിന് ശേഷം ആപ്പിളിന്റെ ഐഫോണ്‍ 16 പ്രോ മാക്സ്, ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 16, ഐഫോണ്‍ 13, ഗ്യാലക്സി എ15 5ജി, ഗ്യാലക്സി എസ്24 അള്‍ട്ര, ഗ്യാലക്സി എ15 എന്നിവയാണ് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയത്.
2024-ല്‍ ആപ്പിളിന്റെ ഫോണുകളുടെ വിറ്റുവരവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരുന്നെങ്കിലും ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ ഹൈപ്പര്‍ പോപ്പുലാര്‍ ഐഫോണ്‍ മോഡലുകള്‍ വീണ്ടും തലവന്‍ ആയി.
ഐഫോണിന് പുറമേ മറ്റ് കമ്പനികളായ വാവെയ് (36%), ലെനോവോ (23%), ഷവോമി (15%), ട്രാന്‍ഷ്യന്‍ (15%) വിവോ (14%) , ഹോണര്‍ (13%), റിയല്‍മീ (9%) , ഒപ്പോ(വണ്‍പ്ലസ്) (8%) തുടങ്ങി മറ്റ് കമ്പനികളും വളര്‍ച്ച നടത്തിയും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശ്രദ്ധേയമായ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.