ജില്ലയിൽ മഴ കനക്കുന്നു:സംരക്ഷണം മതിൽ ഇടിഞ്ഞുവീണു

0
211

മാനന്തവാടി:ജില്ലയിൽ മഴ കനക്കുന്നു.തരുവണയിൽ വീടിന്റെ സുരക്ഷ മതിൽ മറ്റൊരു വീട്ടിലേക്കു ഇടിഞ്ഞു വീണു. പുലിക്കാടു മന്നൻകണ്ടി അവോട്ടിയുടെ വീടിന്റെ മതിലാണ് തൊട്ടടുത്ത മന്നൻകണ്ടി ഷകീറിന്റെ വീട്ടിലേക്കു ഇടിഞ്ഞു വീണത്.ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. വീടിനോട് ചേർന്നു വിള്ളലും രൂപപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് തരുവണയിലും പരിസര പ്രദേശങ്ങളിലും പെയ്തു കൊണ്ടിരിക്കുന്നത്.

 

പേര്യ വില്ലേജിലെ പലയിടങ്ങളിലും വെള്ളം കയറി .താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.കൃഷി നാശം റിപ്പോർട്ട് ചെയ്തു.

 

അതേസമയം സംസ്ഥാനത്ത്  വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകി. ആറ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അർട്ട് പ്രഖ്യാപിച്ചത്. പുതിയ ന്യൂനമർദ്ദ സാധ്യതയും ഒരുമിച്ച് മൂന്ന് ചക്രവാതചുഴിയുമാണ് കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് കാരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here