സുരേന്ദ്രന്റെ മരണം;അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

0
131

മീനങ്ങാടി: മീനങ്ങാടി മുരണി സ്വദേശി കുണ്ടുവയല്‍ കീഴാനിക്കല്‍ സുരേന്ദ്രന്‍ പുഴയിലകപ്പെട്ട് മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  വെള്ളം ഉള്ളില്‍ ചെന്നും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.

 

ശരീരത്തില്‍ ക്ഷതമേറ്റ പാടുകളില്ല. മീനോ ഞണ്ടോ കടിച്ച ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉണ്ടായത്. മറ്റ് ജീവികളുടെ ആക്രമണം നടന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായില്ല. അതു കൊണ്ടു തന്നെ കാല്‍ വഴുതിയോ മറ്റോ പുഴയില്‍ അകപ്പെട്ടതാകാമെന്ന് പോലീസ് വ്യക്തമാക്കി.

 

ചീങ്കണ്ണിയോ മുതലയോ സുരേന്ദ്രനെ ആക്രമിച്ചതായാണ് സാഹചര്യ തെളിവുകള്‍ മുന്‍നിര്‍ത്തി പ്രചരണമുണ്ടായത്.ഇപ്പോൾ സുരേന്ദ്രന്റെ മരണത്തിലെ ദുരൂഹത നീങ്ങിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here