ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ഉറവിടമാലിന്യ സംസ്കരണം 2023 ഭാഗമായി പദ്ധതി പ്രകാരമുള്ള അടുക്കള മാലിന്യ സംസ്കരണ ഉപാധിയായ ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം നടത്തിയ ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.
ബക്കറ്റിന്റെ ഉപയോഗവും പ്രവർത്തനവും ചർച്ചയായി.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, മാനേജർ കെ സത്യൻ, മറ്റു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൗൺസിലർമാർ തുടങ്ങിയ നിരവധിപേർ സംബന്ധിച്ചു.