എടവക: 23 വയസുകാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.വാളേരി മാറാച്ചേരിയില്‍ മത്തായി എന്ന എം.വി ജെയിംസ് (57) ആണ് പിടിയിലായത്.ഇക്കഴിഞ്ഞാൽ 28 ആം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
യുവതിയെ ജെയിംസ് കയറിപ്പിടിച്ചെന്നും, പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം താന്‍ ഒരു വീട്ടില്‍ ഓടിക്കയറുകയായിരുന്നെന്നും യുവതി പോലീസില്‍ നല്കിയ മൊഴിയിലുണ്ട്.
എസ്.എം.എസ് ഡി വൈഎസ്പി പി.കെ സന്തോഷും സംഘവുമാണ് ജെയിംസിനെ അറസ്റ്റ് ചെയ്തത്. എസ്.സി, എസ്.ടി. സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.