നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

0
182

രാജസ്ഥാനിലെ ഉദയ്പൂരിൽ നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ക്ഷേത്രവളപ്പിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ഏകലിംപുര മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ജ്യോത ബാവ്ജി ക്ഷേത്രത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികൾ ക്ഷേത്രത്തിന്റെ ടെറസിലെത്തിയപ്പോഴാണ് മരത്തിൽ തൂങ്ങിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

 

ക്ഷേത്രത്തിന് പിന്നിലെ ചേരിയിൽ (ബസ്തി) താമസിക്കുന്ന പുഷ്പ എന്ന സ്ത്രീയാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇവർ പച്ചക്കറി കച്ചവടക്കാരിയായാണെന്നും തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്. അതേസമയം, പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here