ക്രിക്കറ്റ് കളിക്കിടെ പന്ത് വെള്ളക്കെട്ടിൽ വീണു, എടുക്കാൻ ശ്രമിക്കുന്നതിനിടെ 17 കാരന് ദാരുണാന്ത്യം

0
559

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് 17കാരൻ മുങ്ങി മരിച്ചു. ക്രിക്കറ്റ് കളിക്കിടെ കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

 

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. യാഷ് സോൾക്കർ എന്ന 17 കാരനാണ് മരിച്ചത്. പാൽഘർ ജില്ലയിലെ ഒരു ക്വാറിയിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു യാഷ്. കളിക്കിടെ, പന്ത് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

 

വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) വിളിച്ചുവരുത്തി. ഇവർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here