മൂത്രം കുടിപ്പിച്ചു, ജനനേന്ദ്രിയത്തിൽ മുളക് പുരട്ടി,മോഷണക്കുറ്റം ആരോപിച്ച് കുട്ടികളോട് കൊടും ക്രൂരത

0
1081

ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു. കുട്ടികളെ കെട്ടിയിട്ട് മർദിച്ച ശേഷം ജനനേന്ദ്രിയത്തിൽ മുളക് പുരട്ടി. പെട്രോൾ എന്ന് സംശയിക്കുന്ന പദാർത്ഥം ഇവരുടെ ശരീരത്തിൽ കുത്തിവയ്ക്കുകയും ചെയ്തു. പൗൾട്രി ഫാം നിന്നും പണവും കോഴിയും മോഷ്ടിച്ചെന്നാരോപിച്ച് ഫാം നടത്തിപ്പുകാരനാണ് 10ഉം 15ഉം വയസുള്ള കുട്ടികളെ അതിക്രൂരമായി ശിക്ഷിച്ചത്.

 

ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലാണ് മനുഷ്യത്വരഹിതമായ സംഭവം. ദുമാരിയഗഞ്ച് തഹസിൽ ഏരിയയിലെ കൊങ്കാട്ടി ക്രോസ്റോഡിന് സമീപമുള്ള ഒരു പൗൾട്രി ഫാം നിന്നും പണവും കോഴിയും മോഷ്ടിച്ചെന്നാരോപിച്ച് ഫാം നടത്തിപ്പുകാരൻ കുട്ടികളെ അതിക്രൂരമായി ശിക്ഷിക്കുകയായിരുന്നു. കുട്ടികളെ കെട്ടിയിട്ട് മർദിച്ച ഇയാൾ ഇവരെ കൊണ്ട് മൂത്രം കുടിപ്പിച്ചു. തുടർന്ന് ജനനേന്ദ്രിയത്തിൽ മുളക് പുരട്ടുകയും പെട്രോൾ എന്ന് സംശയിക്കുന്ന വസ്തു ശരീരത്തിൽ കുത്തിവയ്ക്കുകയും ചെയ്തു.

 

വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് സംശയം. സംഭവത്തിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇരകളുടെ ബന്ധുക്കൾ നടപടി ആവശ്യപ്പെട്ട് പത്ര പൊലീസിൽ രേഖാമൂലം പരാതി നൽകി. കുട്ടികളെ മർദിച്ചവരെ തിരിച്ചറിഞ്ഞതായും ആറ് പേരെ കസ്റ്റഡിയിലെടുത്തതായും ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here