ചന്ദ്രനെ പകര്‍ത്തി ചന്ദ്രയാന്‍ 3; ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

0
497

ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭ്രമണപഥ പ്രവേശന സമയത്ത് പേടകം പകര്‍ത്തിയ ദൃശ്യമാണ് വീഡിയോയിലുള്ളത്. ഇന്നലെ രാത്രിയോടെ ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ചന്ദ്രയാന്‍ പ്രവേശിച്ചിരുന്നു.

 

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന ചാന്ദ്രയാന്‍ ഇന്ന് രാത്രി 11 മണിയോടെ റിഡക്ഷന്‍ ഓഫ് ഓര്‍ബിറ്റെന്ന പ്രക്രിയയിലേക്ക് കടക്കും. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. ഭൂമിയില്‍ നിന്ന് ചാന്ദ്രയാന്‍-3 വിക്ഷേപിച്ചത് കഴിഞ്ഞ ജൂലൈ 14നായിരുന്നു. ഓഗസ്റ്റ് 23ന് ചാന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

ചാന്ദ്രയാന്‍ തിങ്കള്‍ തീരം തൊടാന്‍ ഇനി അവശേഷിക്കുന്നത് 178 ദിവസങ്ങള്‍ മാത്രമാണ്. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്.ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഐ എസ് ആര്‍ഒ യുടെ ഏറ്റവും ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here