ഗുരുവായൂർ ക്ഷേത്രത്തിൽ 32 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭാര്യ

0
423

തൃശൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ. 14 ലക്ഷത്തിലേറെ രൂപ വിലവരുന്ന കാൽകിലോ തൂക്കമൂള്ള 32 പവന്റെ കിരീടമാണ് സമർപ്പിച്ചത്.

 

ഇതിനു പുറമേ, ക്ഷേത്രത്തിൽ അരച്ച് ബാക്കി വന്ന തേയ ചന്ദന മുട്ടികൾ അരയ്ക്കുന്നതിന് പ്രത്യേകം നിർമിച്ച മെഷീനും സമർപ്പിച്ചു. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില. ഇന്നു രാവിലെ ഗുരുവായൂരിലെത്തിയ ദുർഗ സ്റ്റാലിൻ, ഉച്ചയോടെയാണ് ക്ഷേത്രത്തില്‍ ദർശനം നടത്തി മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here