ചെറുതോണി∙ മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ കൊലപ്പെടുത്തി. ഇടുക്കി മണിയാറൻകുടി സ്വദേശി തങ്കമ്മയാണ് (81) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 30ന് ഭക്ഷണം നൽകിയത് കഴിക്കാതിരുന്നപ്പോൾ മകൻ ചില്ലു ഗ്ലാസുകൊണ്ട് അമ്മയുടെ മുഖത്തടിച്ചു. കട്ടിലിൽ തല ഇടിപ്പിച്ചു. സംഭവത്തെ തുടർന്ന് തങ്കമ്മ ചികിത്സയിലായിരുന്നു. ഈ മാസം 7ന് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തങ്കമ്മ മരിച്ചു.