ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതാൻ ഭാരതീയ ന്യായ സംഹിതാ ബില്ലുമായി കേന്ദ്രം

0
424

കോളോണിയൽ കാലത്തെഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതാൻ കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വെള്ളിയാഴ്ച മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. ഇന്ത്യൻ പീനൽ കോഡ് 1860, ക്രിമിനൽ പ്രൊസീജിയർ ആക്ട് -1898, ഇന്ത്യൻ എവിഡൻസ് ആക്ട്, 1872 എന്നിവയ്ക്ക് പകരം പുതിയ നിയമങ്ങൾ കൊണ്ടു വരുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്രം അവതരിപ്പിച്ചത്. നിലവിലുള്ള വ്യവസ്ഥയെ പൂർണമായും മാറ്റി മറിക്കുന്നതാണ് ഈ ബില്ലുകൾ.

 

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) ബിൽ 2023, ഭാരതീയ സാക്ഷ്യ (ബിഎസ്) ബിൽ 2023 എന്നിവയാണ് അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്.

 

ശിക്ഷയായി നൽകുന്ന പിഴയ്ക്ക് പകരം സാമൂഹിക സേവനമാണ് ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. അന്വേഷണത്തിന് സാങ്കേതികവിദ്യയെയും ഫൊറൻസിക് സയൻസിനെയും ഉപയോഗപ്പെടുത്താം. സമൻസുകൾ ഇലക്ട്രോണിക്‌സ് രൂപത്തിൽ നൽകാം. ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകൾ തെളിവായി സ്വീകരിക്കാമെന്നും ബില്ലിൽ പറയുന്നു.

 

രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ഇത് മാറ്റി മറിക്കുമെന്ന് ബിൽ അവതരിപ്പിക്കവെ അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. ഇതുവഴിഇന്ത്യൻ പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനും നിലവിലെ ആവശ്യത്തിന് അനുസരിച്ചുള്ള നിയമസംവിധാനം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തിയുമാണ് ഈ മാറ്റങ്ങളെന്ന് അദ്ദേഹം പറഞ്ഞു.ബ്രിട്ടീഷുകാർ ഉണ്ടാക്കിയനിലവിലെനിയമങ്ങൾ അവരുടെ ഭരണത്തെ എതിർക്കുന്നവരെ ശിക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള അടിമത്തത്തിന്റെ അടയാളങ്ങളുള്ള നിയമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

 

1. രാജ്യദ്രോഹം അസാധുവാക്കാനും ആൾക്കൂട്ട കൊലപാതകം, പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകാനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് ഭാരതീയ ന്യായ സംഹിത ബിൽ എന്ന് അമിത് ഷാ പറഞ്ഞു.

2.ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയായി പിഴയ്ക്ക് പകരം സാമൂഹിക സേവനം നൽകാനുള്ള വ്യവസ്ഥകളും ബിഎൻഎസ് ബില്ലിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

3. വിഭജന പ്രവർത്തനങ്ങൾ, സായുധ കലാപം, അട്ടിമറി പ്രവർത്തനങ്ങൾ, വിഘടനവാദ പ്രവർത്തനങ്ങൾ, ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ എന്നിവയും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

4. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കും ബില്ലിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങൾ ലിംഗഭേദമില്ലാതെയുള്ളതാക്കിയിട്ടുണ്ടെന്നും അമിതാ ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here