വയനാട്ടിൽ കർഷകരുടെ വസ്തുക്കൾ ജപ്തി ചെയ്യാനുള്ള നീക്കം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

0
408

വയനാട്ടില്‍ കര്‍ഷകരുടെ വസ്തുക്കള്‍ ജപ്തി ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഈ മാസം 24ന് നടക്കുന്ന ലേല നടപടികൾ തടയുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. വിഷയത്തിൽ ജനപ്രതിനിധികളുടെയും ബാങ്ക് അധികൃതരുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കണം എന്നാവശ്യപ്പെട്ട് കലക്ടർക്ക് ഐസി ബാലകൃഷ്ണൻ എംഎൽഎ കത്ത് നൽകി.

 

1200ഓളം കർഷകരാണ് വയനാട്ടിൽ വിവിധ ബാങ്കുകളുടെ ജപ്തി നടപടികളെ നേരിടുന്നത്. പുൽപ്പള്ളി പാടിച്ചിറ വില്ലേജിൽ നാല് കർഷകർക്കാണ് ഈ മാസം 24ന് വസ്തുവകകൾ ലേലം ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നത്. ഇതിൻറെ ആദ്യപടിയായി പുൽപ്പള്ളിയിൽ കർഷക സംഗമം സംഘടിപ്പിച്ചു.

 

ഈ മാസം 21ന് പാടിച്ചിറ വില്ലേജ് ഓഫീസ് ഉപരോധിക്കുമെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി. 24ന് ജപ്തി നടപടികള്‍ തടയും. ജപ്തി നടപടികളുമായി മുന്നോട്ടുപോയാൽ ബാങ്കുകൾ ഉപരോധിക്കാനും നീക്കമുണ്ട്. വിഷയത്തിൽ ജനപ്രതിനിധികളുടെയും ബാങ്കുകളുടെയും അടിയന്തരയോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് ഐ സി ബാലകൃഷ്ണൻ എംഎൽഎ കത്ത് കൈമാറി. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here