ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഓൺലൈനായി അടയ്‌ക്കേണ്ടത് എങ്ങനെ? അറിയാം

0
265

ഗതാഗത നിയമങ്ങള്‍ ലംഘിച്ചാൽ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീന്‍ വഴി അടയ്ക്കുവാന്‍ സാധിക്കും. ഇതിനായി ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാം. എല്ലാതരം പിഴകളും ഇതു വഴിതന്നെ അടക്കുവാന്‍ സാധിക്കും. എം പരിവാഹൻ പോർട്ടൽ വഴിയും മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും പിഴ അടക്കാവുന്നതാണ്.

 

ഇ-ചലാൻ പേയ്മെന്റ് ലിങ്ക് (https://echallan.parivahan.gov.in/index/) തുറന്ന ശേഷം ചലാൻ സ്റ്റാറ്റസ് പരിശോധിക്കാം. ചലാൻ സ്റ്റാറ്റസ് പരിശോധിക്കാനായി മൂന്ന് ഓപ്‌ഷനുകളാണ് ഉള്ളത്. ചലാൻ നമ്പർ,വാഹന രജിസ്ട്രേഷൻ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ വഴിയാണ് പരിശോധിക്കാൻ കഴിയുക.

 

ചലാൻ മനസിലാക്കിക്കഴിഞ്ഞാൽ വെബ്സൈറ്റ് പേയ്‌മെന്റ് ഓപ്‌ഷനും ചലാൻ വിവരങ്ങളും താഴെ ലിസ്റ്റ് ചെയ്യും. “Pay Now” എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് പേയ്മെന്റ് നടത്താവുന്നതാണ്.

 

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഇ-ചലാൻ അടയ്ക്കാം. മുൻപ് നടത്തിയ പേയ്‌മെന്റുകൾ പരിശോധിക്കാനും സാധിക്കും. മൊബൈൽ ആപ്പിലും ചെല്ലാൻ പേയ്മെന്റ് സംവിധാനം ഇതേ തരത്തിൽ ഉപയോഗിക്കാം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here