മീനങ്ങാടി: ദേശീയപാത 54 ല്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിലിടിച്ച് അപകടം.ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മുരണി സ്വദേശി സഹദേവനാണ് പരിക്കേറ്റത്.
മീനങ്ങാടിയില്‍ നിന്നും പന്നി തീറ്റയുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. ഓടിക്കുന്നതിനിടെ സഹദേവനുണ്ടായ ദേഹാസ്വാസ്ഥ്യമാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് മറിയുകയും സഹദേവന്‍ ഓട്ടോറിക്ഷക്കടിയില്‍ പെടുകയുമായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ഓട്ടോറിക്കടിയില്‍ നിന്നും സഹദേവനെ പുറത്തെടുത്ത് ആശുപത്രി പ്രവേശിപ്പിച്ചു.