കൽപ്പറ്റ: കാഞ്ഞിങ്ങാട് വില്ലേജ് പരിധിയിൽ പുതുശ്ശേരി വാഴത്താറ്റ് കടവിൽ ഒഴുക്കിൽ പെട്ട് 15 കാരൻ മരിച്ചു. പട്ടിക വർഗ്ഗ പ്രമോട്ടറായി ജോലി ചെയ്യുന്ന പണിയ കോളനിയിലെ ബാബുവിൻ്റെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.