യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു

0
1142

യുവതി കൂട്ടമാനഭംഗത്തിനിരയായി. ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ മർദിക്കുകയും, നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയും ചെയ്തു. അവശയായ താൻ സഹായം ആവശ്യപ്പെട്ടപ്പോൾ ഭ്രാന്തിയെന്ന് കരുതി ആളുകൾ മുഖം തിരിച്ചതായി പെൺകുട്ടി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം.അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മൂന്ന് പേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. മൂന്ന് പ്രതികളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മർദിക്കുകയും, നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഗ്രാമവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

 

പൊലീസ് സ്ഥലത്തെത്തി ജീപ്പിന്റെ സീറ്റ് കവർ കൊണ്ട് പെൺകുട്ടിയെ പൊതിഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിക്ക് ഒരു വനിതാ കോൺസ്റ്റബിളിന്റെ വസ്ത്രമാണ് ധരിക്കാൻ നൽകിയത്. താൻ സഹായം ആവശ്യപ്പെട്ടപ്പോൾ ഭ്രാന്തിയെന്ന് കരുതി ആളുകൾ മുഖം തിരിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാജസ്ഥാനിൽ അടുത്ത കാലത്തായി വർധിച്ചുവരികയാണ്. അടുത്തിടെ പ്രതാപ്ഗഢ് ജില്ലയിൽ 21 കാരിയായ ആദിവാസി യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് നഗ്നയാക്കി റോഡിലൂടെ നടത്തിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here