ഭാര്യയ്ക്കു വാട്സാപ് മെസേജ് അയച്ചും ഫോൺ ചെയ്തും ശല്യം; ക്വട്ടേഷൻ നൽകിയ ഭർത്താവടക്കം അറസ്റ്റിൽ

0
774

ഭാര്യയ്ക്കു സ്ഥിരമായി വാട്സാപ് മെസേജ് അയച്ചും ഫോൺ ചെയ്തും ശല്യക്കാരനായി മാറിയ ആളെ, ഗൾഫുകാരനായ ഭർത്താവ് മൂന്നംഗ സംഘത്തിന് ക്വട്ടേഷൻ നൽകി ആക്രമിച്ചെന്ന കേസിൽ ഭർത്താവ് ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ക്വട്ടേഷൻ നൽകിയ പെരിങ്ങമ്മല തെന്നൂർ അരയക്കുന്ന് റോഡരികത്ത് വീട്ടിൽ ഷൈജു (36), സംഘത്തിലുൾപ്പെട്ട തെന്നൂർ ഇലഞ്ചിയം ആറുകണ്ണൻകുഴി ചതുപ്പിൽ വീട്ടിൽ റോയി (39), റോണി (37), തെന്നൂർ അരയക്കുന്ന് കന്യാരുകുഴി വടക്കേവീട്ടിൽ സുമേഷ് (33) എന്നിവരാണ് പിടിയിലായത്.

പെരിങ്ങമ്മല തെന്നൂർ ഇലഞ്ചിയം ഞാറനീലി കുന്നുംപുറത്ത് വീട്ടിൽ ശുഹൈബ് എന്നു വിളിക്കുന്ന സുബാഷിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. നാട്ടിലെത്തിയ ഭർത്താവിനോട് ഭാര്യ പരാതി പറയുകയായിരുന്നു. എന്നാൽ പൊലീസിൽ പരാതി നൽകിയില്ല. തുടർന്നാണ് സുബാഷിനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു.

 

സുബാഷ് പരുക്കുകളോടെ ആശുപത്രിയിലാണ്. മർദനത്തിന് ശേഷം ഷൈജു ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. പാലോട് എസ്എച്ച്ഒ പി. ഷാജിമോന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here