ഗൂഗിൾ മാപ്പ് ചതിച്ച മിനിമം ഒരു കഥയെങ്കിലും മിക്കവാറും എല്ലാവർക്കും പറയാനുണ്ടാകും. തമിഴ്നാട്ടില ഒരു ഡ്രൈവർക്കും അത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ഗൂഡല്ലൂരിൽ അടിച്ചുപൊളിക്കാൻ പോയതായിരുന്നു അദ്ദേഹം. ഇതിനു ശേഷം കർണാടകയിലേക്ക് തിരിക്കുമ്പോഴായിരുന്നു സംഭവം.
വേഗത്തിലെത്തുന്ന റൂട്ട് ഉണ്ടോ എന്നറിയാനാണ് ഡ്രൈവർ ഗൂഗിൾ മാപ്പിനെ സമീപിച്ചത്. ഗൂഗിൾ മാപ്പ് പറഞ്ഞതു പ്രകാരം, പോലീസ് ഹെഡ് ക്വാർട്ടേഴ്സിനു മുന്നിലൂടെയാണ് ഇവർ പോയത്. ഒടുവിൽ എത്തിച്ചേർന്നതാകട്ട, ഒരു റെസിഡൻഷ്യൽ ഏരിയയിലെ കുത്തനെയുള്ള പടിക്കെട്ടിറങ്ങി.
ഒടുവിൽ ഡ്രൈവർ വാഹനം നിർത്തി താമസക്കാരുടെ സഹായം തേടുകയായിരുന്നു. ഉടൻ തന്നെ, പ്രദേശത്തെ താമസക്കാരും പോലീസ് ഉദ്യോഗസ്ഥരും ഇവരുടെ സഹായത്തിനെത്തി. ഇവർക്ക് മെയിൻ റോഡിലേക്ക് തിരികെ പോകാനുള്ള വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നീട് യാത്ര തുടർന്ന ഇവർ സുരക്ഷിതരായി കർണാടകയിൽ എത്തുകയായിരുന്നു.