സ്പ്ലാഷ് മഴ മഹോത്സവം ജൂലായ് 5 ന് തുടങ്ങും

0
89

കൽപ്പറ്റ:സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിനോദസഞ്ചാര മേളയായ  സ്പ്ലാഷ് മഴ മഹോത്സവം ജൂലായ് 5 – ന് തുടങ്ങും.

കേരള ടൂറിസം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുമായി ചേർന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്പ്ലാഷിൻ്റെ പ്രധാന പരിപാടികൾ ജൂലൈ 8 മുതൽ 15 വരെ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലായി നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതിനൊന്നാമത് മഴ മഹോൽസവമാണ് ഇത്തവണത്തേത് .

വിനോദ സഞ്ചാര മേഖലയിലെ എല്ലാ സംരംഭത്വത്തെയും ഉൾക്കൊള്ളിച്ച നടത്തുന്ന മഴ മഹോത്സവത്തിൽ ഇൻഡോർ ,ഔട്ട്ഡോർ പരിപാടികൾ, ബിസിനസ് മീറ്റ്, കലാസന്ധ്യ തുടങ്ങിയ പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

 

 

 

മഡ് ഫുട്ബോൾ, സൈക്ലിംഗ് ,കയാക്കിംഗ്, മൗണ്ടൈൻ ബൈക്കിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നതിലൂടെ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുകയാണ് പ്രധാന ലക്ഷ്യം.

 

 

 

ബിസിനസ് മീറ്റിലൂടെ റിസോർട്ട്, ഹോട്ടൽ ,ഹോംസ്റ്റേ ,ടൂർ ഓപ്പറേറ്റർമാർ, ടൂറിസം ബ്ലോഗർമാർ, മെഡിക്കൽ ടൂറിസം, ആയുർവേദ റിസോർട്ട്, പ്ലാന്റേഷൻ റിസോർട്ട് എന്നിവയും പ്രവർത്തിക്കുന്നവർക്കും അവരുടെ കർമ്മമേഖലയും സവിശേഷതകളും പ്രദർശിപ്പിക്കുവാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുവാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.

 

 

വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ 10 വർഷങ്ങളിൽ കൈവന്ന വികസനത്തിനും ഉണർവിനും വയനാട് മഴ മഹോത്സവം വലിയ പങ്കുവഹിച്ചിട്ടുണ്ടന്നും

ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here