ഈ രണ്ട് കാര്യങ്ങളോർക്കുക, തട്ടിപ്പിൽ നിന്നും രക്ഷപ്പെടാം; ഉപഭോക്താക്കളോട് ആർബിഐ

0
428

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരികയാണ്. തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും വീണ്ടും വിവിധ മാർഗ്ഗനിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകി വരുന്നു. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം തട്ടിപ്പുകാരിൽ നിന്ന് സംരക്ഷിക്കാൻ മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

 

1) നോട്ടിഫിക്കേഷൻ അലേർട്ടുകൾ

 

എല്ലാ ബാങ്കിംഗ് ഇടപാടുകൾക്കും നോട്ടിഫിക്കേഷൻ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അലേർട്ട് ലഭിക്കുന്നതിന് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ വഴിയുള്ള നോട്ടിഫിക്കേഷനും ഉറപ്പാക്കണം . നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്താൽ, ഉറപ്പായും എസ്എംഎസ് അലേർട്ടുകൾ ലഭിക്കും. ഇ-മെയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, എല്ലാ ഇടപാടുകൾക്കും ഒരു മെയിൽ ലഭിക്കും. ക്രെഡിറ്റ് കാർഡുമായോ ലോൺ അക്കൗണ്ടുമായോ ബന്ധപ്പെട്ട എല്ലാ ഇടപാടുകളെക്കുറിച്ചും ഇത് വഴി അറിയാനാകും.

 

അനധികൃത ഇടപാട് സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുമ്പോൾ ഉടൻ ബാങ്കിനെ അറിയിക്കാം. കൃത്യസമയത്ത് അലേർട്ട് ലഭിക്കുന്നത് വഞ്ചനകളിലോ തട്ടിപ്പുകളിലോ ഇരയാക്കപ്പെടുന്നത് ഒഴിവാക്കുന്നതിന് സഹായിക്കും. തട്ടിപ്പിനെക്കുറിച്ച് ബാങ്കിനെ അറിയിക്കാൻ എത്ര സമയം എടുക്കുന്നുവോ, അത്രയധികം നഷ്‌ടത്തിനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് ഓർക്കുക.

 

2) ഒടിപി, പിൻ, സിവിവി എന്നിവ ആരുമായും പങ്കിടരുത്

 

നിങ്ങളുടെ മൊബൈൽ ബാങ്കിംഗ് പാസ്‌വേഡുകൾ, ഒടിപി, പിൻ, സിവിവി അല്ലെങ്കിൽ കാർഡിന്റെ വിശദാംശങ്ങൾ എന്നിവ ആരുമായും പങ്കിടരുത്.

 

മിക്ക ബാങ്കുകളും ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റ്, ഫോൺ ബാങ്കിംഗ്, എസ്എംഎസ്, ഇ-മെയിൽ, ഐവിആർ, ടോൾ-ഫ്രീ ഹെൽപ്പ് ലൈൻ മുതലായവ വഴി ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്നുണ്ട് . ഇവ എപ്പോഴും കയ്യിൽ സൂക്ഷിക്കണം.

 

LEAVE A REPLY

Please enter your comment!
Please enter your name here