സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

0
203

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു. ഇന്നലെ ഉപയോഗം സർവകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും റെക്കോഡിലെത്തി. വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഇടയ്ക്ക് വേനൽമഴ ലഭിച്ചപ്പോൾ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷം ഉപഭോഗത്തിൽ വൻവർധനയാണ് രേഖപ്പെടുത്തുന്നത്.

 

ഇന്നലെ ഉപഭോഗം സർവകാല റെക്കോഡിലെത്തി. 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. മൂന്നാം തീയതിയിലെ ഉപയോഗമായ 107.76 ദശലക്ഷം യൂണിറ്റാണ് മറികടന്നത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയർന്ന് റെക്കോഡിലെത്തി. 5364 മെഗാവാട്ടാണ് ആയിരുന്നു ഇന്നലത്തെ ആവശ്യകത. ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കയിലാക്കുന്നു. ആവശ്യകതയ്ക്ക് അനുസരിച്ച് വൈദ്യുതി വാങ്ങാൻ കഴിയുന്നുണ്ടെങ്കിലും ഇതു ബോർഡിന്റെ പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്.

 

പലയിടത്തും ഫീഡറുകൾ ഓഫ് ആകുന്നതിനും വോൾട്ടേജ് ക്ഷാമത്തിനും ഇടയാക്കുന്നു. ജനങ്ങൾ സഹകരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും ബോർഡ് വ്യക്തമാക്കുന്നു. വൈദ്യുതി ഉപഭോഗം വർധിച്ചതോടെ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപ്പാദനം ബോർഡ് വർധിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here