വരയാല്‍: വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് റോഡരികില്‍ നിന്നും തെന്നിമാറി അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇലക്ട്രിക് പോസ്റ്റുള്‍ക്ക് സമീപത്ത് കൂടെ തോട്ടത്തിലേക്ക് കയറി കവുങ്ങില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കും, 3 മുതിര്‍ന്നവര്‍ക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നും സൂചനയുണ്ട്.