ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; നട്ടംതിരിഞ്ഞ് വ്യോമ, റെയിൽ സർവീസുകൾ

0
92

ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ്. വ്യോമ, റെയിൽ സർവീസുകൾ വൈകുന്നു. യാത്രക്കാർ എയർ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് കനത്തത് വിമാനത്താവളങ്ങളിലെ കാഴ്ചചരിധി കുറക്കുന്നതോടെ വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു.ഡൽഹി വിമാനത്താവളത്തിൽ മഞ്ഞിനെ തുടർന്ന്‌ ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങൾ വൈകി.

 

ഡൽഹിയിൽ വിവിധ ഇടങ്ങളിൽ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിൽ പകൽ സമയത്തെ ഉയർന്ന താപനില 17 ഡിഗ്രിയിലേക്ക്‌ താഴ്‌ന്നു. കുറഞ്ഞ താപനില ഏഴ്‌ ഡിഗ്രിയാണ്‌.

 

ഇന്നലെ വൈകിട്ട്‌ മഴ പെയ്‌തതോടെ തണുപ്പ്‌ കടുത്തു. കടുത്ത മൂടൽമഞ്ഞ്‌ റെയിൽ, റോഡ്‌, വിമാന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ്‌ ഡൽഹിയിൽ ഓറഞ്ച്‌ അലേർട്ട്‌ പുറപ്പെടുവിച്ചു. വാരാണസി, ലഖ്‌നൗ, ആഗ്ര, പട്‌ന, ബറെയ്‌ലി എന്നീ വിമാനത്താവളങ്ങളിലും ദൃശ്യപരിധി പൂജ്യത്തിലേക്ക്‌ താഴ്‌ന്നു. അതേ സമയം, വായു ഗുണനിലവാര സൂചികയും മോശം വിഭാഗത്തിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here