പുല്‍പ്പള്ളി: റോഡിനു കുറുകെ ചാടിയ മാന്‍ ബൈക്കിലിടിച്ച് യാത്രികന് പരിക്കേറ്റു. ടിമ്പര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി പുല്ലാട്ടുകുന്നേല്‍ ബിജു (55) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30ഓടെ പുല്‍പ്പള്ളി-ബത്തേരി റോഡില്‍ എരിയപ്പള്ളി കവലയിലാണ് അപകടമുണ്ടായത്. സമീപത്തെ കുന്നിന്മുകളില്‍ നിന്നും ഓടിയെത്തിയ മാന്‍ അപ്രതീക്ഷിതമായി ബൈക്കിന് മുന്നിലേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ബിജുവിനെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബിജുവിന്റെ വലത് കാലിന്റെ എല്ല് പൊട്ടുകയും നെഞ്ചില്‍ ക്ഷതമുണ്ടാവുകയും ചെയ്തു.