‘എന്നെ ഒന്നും ചെയ്യല്ലേ, വിടൂ’: നിലവിളിച്ച് യുവതി,തെളിവായി മൊബൈൽ ക്യാമറ

0
659

കോഴിക്കോട് ∙ മുക്കത്തു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. യുവതി ഫോണിൽ വിഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് പീഡന ശ്രമമുണ്ടായത്. ക്യമാറ ഓൺ ആയിരുന്നതിനാൽ വിഡിയോ റെക്കോർഡായി. യുവതി ഉച്ചത്തിൽ ബഹളമുണ്ടാക്കി പീഡനം തടയാൻ ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

 

 

‘എന്നെ ഒന്നും ചെയ്യല്ലേ, വിടൂ’ എന്ന് യുവതി നിലവിളിക്കുന്നതു കേൾക്കാം. തുടർന്നാണു യുവതി കെട്ടിടത്തിൽനിന്നു താഴേക്ക് ചാടിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശിനിക്കു നേരെയായിരുന്നു അതിക്രമം. പീഡനശ്രമത്തിൽനിന്നു രക്ഷപ്പെടാൻ ഹോട്ടൽ കെട്ടിടത്തിൽനിന്നും യുവതി താഴേക്ക് ചാടുകയായിരുന്നു.

 

വീഴ്ചയിൽ നട്ടെല്ലിനു പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ താഴേക്കു ചാടിയെന്നാണു പെൺകുട്ടി പൊലീസിനു മൊഴി നൽകിയത്. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണു കേസ്. ഇവരെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here