ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം

0
245

സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം. കേസിന്റെ രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും നോട്ടീസ് നൽകി.

 

അതിനിടെ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് സംഘർഷം. വയനാട് ചുള്ളിയോട് വച്ചാണ് ഐസി ബാലകൃഷ്ണനെ കരിങ്കൊടി കാട്ടിയത്. എംഎൽഎയുടെ ഗൺമാൻ സുദേശനും രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് എംഎൽഎയും എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇറങ്ങിയവരാണ് ആക്രമണം നടത്തിയത് എന്ന് ഡിവൈഎഫ്ഐയും ആരോപിച്ചു.

 

ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യ വിളവെടുപ്പ് പരിപാടിയുടെ ഉദ്ഘാടനത്തിനാണ് എംഎൽഎ ഐസി ബാലകൃഷ്ണൻ ചുള്ളിയോട് എത്തിയത്. ഇതിനിടയിൽ ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകർ കരിംകൊടിയുമായി എത്തി. ഇത് സംഘർഷത്തിലേക്ക് വഴിമാറി. തടയാൻ ശ്രമിച്ചതോടെ ഗണ്മാനെ മർദ്ദിച്ചു എന്നാണ് ആരോപണം. ഗൺമാൻ സുദേശനെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തന്നെ ബോധപൂർവ്വം ആക്രമിക്കാനായിരുന്നു ശ്രമമെന്ന് ഐസി ബാലകൃഷ്ണൻ പ്രതികരിച്ചു.

 

അതേസമയം ഐസി ബാലകൃഷ്ണനെ തടഞ്ഞിട്ടില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി പ്രഖ്യാപിച്ചതാണ്. എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇറങ്ങി വന്നവരാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതെന്നും നേതൃത്വം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here