പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍

0
437

തിരുവനന്തപുരം വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ സുനില്‍കുമാറിനെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. രണ്ടാനച്ഛന്റെ ഫോണ്‍ സംഭാഷണത്തിലൂടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്.

 

കഴിഞ്ഞദിവസമാണ് പത്തനംതിട്ട സ്വദേശി സുനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയാണ് ഇയാള്‍. ആഴ്ചയിലൊരിക്കല്‍ ആണ് വെള്ളറടയിലെ വീട്ടില്‍ വരിക. മൂന്നു വര്‍ഷമായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസവും വീട്ടിലെത്തിയപ്പോള്‍ 11 വയസ്സുകാരിയെ പീഡിപ്പിച്ചു. ശേഷം പത്തനംതിട്ടയ്ക്ക് മടങ്ങി. സംഭവം പുറത്ത് പറയരുതെന്ന് കുട്ടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഈ സംഭാഷണം ഫോണില്‍ ഓട്ടോ റെക്കോര്‍ഡഡ് ആയിരുന്നു. ഇത് പിന്നീട് കുട്ടിയുടെ സഹോദരന്‍ കേട്ടു. അങ്ങനെയാണ് സംഭവം പുറത്തറിയുന്നത്.

 

വെള്ളറടയിലെ വീട്ടില്‍ കുട്ടിക്കൊപ്പം മുത്തശ്ശനും മുത്തശ്ശിയും സഹോദരനും മാത്രമാണുള്ളത്. അമ്മ ജോലിസംബന്ധമായി പുറത്താണ്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുവെള്ളറട പോലീസിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വെള്ളറട എസ് എച്ച് ഒ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്. ഐ, റസല്‍ രാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here