നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിങ് ട്രെയിനി അറസ്റ്റിൽ

0
455

കോട്ടയം ∙ മെ‍ഡിക്കൽ കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍‌ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സൺ ജോസഫ് പിടിയിൽ. ഫോൺ ചാർജ് ചെയ്യാനെന്ന വ്യാജേന ഇയാൾ‍ ക്യാമറ ഓൺചെയ്ത് മുറിയിൽ വയ്ക്കുകയായിരുന്നു. ആന്‍സണ് ശേഷം വസ്ത്രം മാറാന്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്. പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരെയും ഗാന്ധിനഗര്‍ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

 

നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here