ബത്തേരി∙ അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്നു സംശയം. മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനു (25) തിങ്കളാഴ്ച രാവിലെയാണു ബത്തേരിയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രി വീടിനടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് ബിനുവിനെ മർദനമേറ്റ നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ മർദനമാണു മരണകാരണമെന്നാണു സംശയം. ബിനുവിന്റെ സുഹൃത്തുക്കളെയാണു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.