കാണാതായപ്പോൾ മാതാപിതാക്കൾ അന്വേഷിച്ചിറങ്ങി; ലിഫ്റ്റില്‍ കുടുങ്ങിയ നിലയിൽ നാലു വയസ്സുകാരൻ

0
283

ഹൈദരാബാദ്∙ അപ്പാര്‍ട്മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം. നേപ്പാളുകാരനായ നാലു വയസ്സുകാരന്‍ സുരേന്ദര്‍ ആണ് മരിച്ചത്. സന്തോഷ് നഗര്‍ കോളനിയിലെ മുജ്തബ അപ്പാര്‍ട്മെന്റിലാണ് അപകടം. മകനെ കാണാതിരുന്ന മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ലിഫ്റ്റില്‍ കുടുങ്ങിയത് കണ്ടത്.

 

വലിച്ചടയ്ക്കുന്ന ഗ്രിൽ പോലുള്ള വാതിലുകളായിരുന്നു ഈ ലിഫ്റ്റിനുണ്ടായിരുന്നത്. കുട്ടി അതിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ലിഫ്റ്റിൽ കയറിയ കുട്ടി ഈ ഗ്രിൽ വലിച്ച് അടയ്ക്കാൻ ശ്രമിക്കുമ്പോൾ കുടുങ്ങിപ്പോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ലിഫ്റ്റിനും ചുമരിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഏറെ സമയമായിട്ടും കാണാത്തതുകൊണ്ട് മാതാപിതാക്കൾ തിരച്ചിൽ നടത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടിയുടെ മ‍ൃതദേഹം കണ്ടെത്തിയത്.

 

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറു മാസം മുൻപാണ് കുട്ടിയുടെ കുടുംബം ഈ അപ്പാർട്മെന്റിന്റെ സുരക്ഷാ ജീവനക്കാരായി എത്തുന്നത്. അപ്പാർട്മെന്റിന്റെ താഴത്തെ നിലയിലായിരുന്നു അവർ താമസിച്ചിരുന്നത്. സമാനമായ രീതിയിൽ ആറു വയസ്സുള്ള ഒരു കുട്ടിയും ഹൈദരാബാദിൽ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here